Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elephant Wall

Kannur

ആ​ന​ക​ളു​ടെ പ​രാ​ക്ര​മം ആ​ന​മ​തി​ലി​നോ​ടും

ഇ​രി​ട്ടി: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ആ​ന മ​തി​ലി​ന്‍റെ കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി​ക്ക് ത​യാ​റാ​ക്കി​യ ക​മ്പി​ക​ൾ ആ​ന ച​വി​ട്ടി ന​ശി​പ്പി​ച്ചു. പൂ​ക്കു​ണ്ട് മേ​ഖ​ല​യി​ലാ​ണ് പി​ല്ല​റി​ന്‍റെ കോ​ൺ​ക്രീ​റ്റിം​ഗി​ന് കെ​ട്ടി ത​യാ​റാ​ക്കി​യ ക​മ്പി​ക​ൾ ച​വി​ട്ടി ന​ശി​പ്പി​ച്ച​ത്. അ​ഞ്ച് പി​ല്ല​റു​ക​ൾ ച​വി​ട്ടി ന​ശി​പ്പി​ച്ചു.

മൊ​ട്ടു​കൊ​മ്പ​നാ​ണ് നാ​ശം വി​ത​ച്ച​തെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. ആ​ന ച​വി​ട്ടി വ​ള​ച്ച​തോ​ടെ പി​ല്ല​റി​ന്‍റെ അ​ടി​ത്ത​റ ഉ​ൾ​പ്പെ​ടെ പൊ​ളി​ച്ചു​മാ​റ്റി വ​ള​ഞ്ഞ ക​മ്പി​ക​ൾ നേ​രെ​യാ​ക്കി വേ​ണം വീ​ണ്ടും നി​ർ​മാ​ണം തു​ട​രാ​ൻ. ഇ​തോ​ടെ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന മ​തി​ൽ നി​ർ​മാ​ണ​ത്തി​ന് വീ​ണ്ടും കാ​ല​താ​മ​സം വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. നി​ർ​മാ​ണം വൈ​കി​യാ​ൽ ക​ശു​വ​ണ്ടി, മാ​മ്പ​ഴ സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​തോ​ടെ വീ​ണ്ടും ആ​ന​ക്കൂട്ടം ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തും.

Latest News

Corehub Up